തിരൂരങ്ങാടി മണ്ഡലത്തില്‍ ഇനി സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്.

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വില്‍പ്പനനടത്തുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നന്മപദ്ധതി പ്രകാരം നിത്യോപയോഗ സാധനങ്ങള്‍ പൊതുമാര്‍ക്കറ്റില്‍ നിന്ന് 20% വിലക്കുറവില്‍ റേഷന്‍ കാര്‍ഡ് മുഖേനെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡ് റീജിണല്‍ മാനേജര്‍ അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ പഞ്ചായത്തു പ്രസിഡന്റെുമാര്‍, വിവധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top