തിരുവനന്തപുരത്ത് അമേരിക്കന്‍ വ്യോമതാവളത്തിന് നീക്കം

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് അമേരിക്കന്‍ യുദ്ധ വിമാനങ്ങളുടെ സ്ഥിര താവളമുണ്ടാക്കന്‍ സജീവ നീക്കം. യു എസ് ഇന്ത്യ സൈനിക ചട്ടക്കൂട് കരാറിന്റെ ഭാഗമായാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്ത് സ്ഥിരം താവളമൊരുങ്ങുന്നത്. ഇതിന് ഒരുക്കം ആരംഭിച്ചതായി അമേരിക്കന്‍ സൈന്യത്തിന്റെ പസഫിക് കമാന്‍ഡ് തലവന്‍ ജനറല്‍ ഹെര്‍ബര്‍ട്ട് കാര്‍ലിസ്ലെ വാഷിങ്ടണില്‍ അറിയിച്ചു. അമേരിക്കയുടെ ഏഷ്യന്‍ കേന്ദ്രീകൃത നയത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ ദക്ഷിണേഷ്യന്‍ നഗരങ്ങളില്‍ വ്യോമതാവളത്തിനുള്ള നീക്കം.

സിംഗപ്പൂരിലെ ചാംഗി ഈസ്റ്റ്, തായ്‌ലന്‍ഡിലെ കൊറാട്ട് തുടങ്ങിയ നഗരങ്ങളിലും താവളങ്ങള്‍ സ്ഥാപിക്കുന്നതായി ഹെര്‍ബര്‍ട്ട് കാര്‍ലിസ്ലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പസഫിക്കില്‍ ഉടനീളം സാന്നിധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം.

 

Share news
error: Content is protected !!
Scroll to Top