തിരുവനന്തപുരംസ്വദേശിനിയെ ചുങ്കത്തറയിലെത്തിച്ച് അറബികല്യാണം നടത്തിയതില്‍ ദൂരൂഹത.: ഡിവൈഎഫ്‌ഐ

മലപ്പുറം: തിരുവനന്തപുരം സ്വദേശിനിയെ ചുങ്കത്തറയില്‍ എത്തിച്ച് അറബിയുമായി നടത്തിയ വിവാഹത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് .ജില്ലയില്‍ അറബികല്ല്യാണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ജില്ലയില്‍ നിന്ന് അന്യമായ അറബികല്ല്യാണം വീണ്ടും ആരംഭിച്ചത് തടയണമെന്നും ഡിവൈഎഫ്‌ഐ ആവിശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ഇവരുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് സൗദിയില്‍ നിന്ന് വരുന്നവര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നത്. സാധാരണക്കാരുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് അറബികള്‍ക്ക് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ എറിഞ്ഞുകൊടുക്കുകയാണ് ചിലര്‍ ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വരന്‍ സൗദിയിലേക്ക് മുങ്ങുന്നതോടെ ഇവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. സൗദിയില്‍ നിന്നെത്തുന്നവരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് ഇടനില നില്‍ക്കുന്നവര്‍ ഇത്തരം വിവാഹങ്ങള്‍ ചെയ്ത് കൊടുക്കുന്നതെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top