Section

malabari-logo-mobile

തിരുവഞ്ചൂരിന് സമചിത്തത നഷ്ടപെട്ടു; സമരവുമായി മുന്നോട്ട് പോകും;പിണറായി വിജയന്‍.

HIGHLIGHTS : തിരു: സെക്രട്ടറിയേറ്റ് ഉപരോധം

തിരു: സെക്രട്ടറിയേറ്റ് ഉപരോധം കേരള ജനതയുടെ വികാരം പ്രകടിപ്പിക്കാനുള്ള സമര മാര്‍ഗമാണെന്നും ബാബറി മസ ്ജിദ് പൊളിച്ച സംഭവവും ഉപരോധ സമരവും തമ്മില്‍ താരതമ്യം ചെയ്ത് പ്രസ്താവനയിറക്കിയ തിരുവഞ്ചൂരിന് ചികില്‍സ ആവശ്യമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു പിണറായി വിജയന്‍.

സെക്രട്ടറിയേറ്റിന് മുമ്പില്‍ ഏത് വിധേനേയും തങ്ങള്‍ എത്തുമെന്നും തികച്ചും സമാധാന പരമായ സമരമായിരിക്കും തങ്ങള്‍ നടത്തകയെന്നും പിണറായി വിജയന്‍ പറഞ്ഞു.

sameeksha-malabarinews

സരിതയുമായി ബന്ധപെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും തിരുവഞ്ചൂരും എല്ലാ സീമകളും ലംഘിക്കുന്നു. തിരുവഞ്ചൂര്‍ ഇന്നലെ വളരെ പരിഹാസ്യമായ നിലപാടാണ് സ്വീകരിച്ചത്. സെക്രട്ടറിയേറ്റിന്റെ ഒരു ഗേറ്റ് തുറന്നു കൊടുക്കണമെന്ന അഭ്യര്‍ത്ഥനയും തിരുവഞ്ചൂര്‍ നടത്തി. തിരുവഞ്ചൂര്‍ എന്തിനാണ് ഇങ്ങനെ അപഹാസ്യമായ പ്രസ്താവനകള്‍ നടത്തുന്നത് ? അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ട് എല്ലാവരും മൂക്കത്ത് വിരല്‍ വെച്ച് പോവുകയാണ്. കോണ്‍ഗ്രസുകാര്‍ പോലും ഇവര്‍ക്കെന്താണ് പറ്റിയതെന്നാണ് ചിന്തിക്കുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ മുമ്പും പല തെറ്റായ കാര്യങ്ങള്‍ക്ക് പോലീസിനെ ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം സന്ദര്‍ഭങ്ങെളിലെല്ലാം തകര്‍ക്കാന്‍ ഉദ്ദേശിച്ചത് തകര്‍ത്തിട്ടില്ല എന്നും ഇവര്‍ സ്വീകരിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതാണോ? ചില ഏകാധിപത്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലേതിന് സമാനമാണ് ഇവിടെ സ്വീകരിക്കുന്ന നടപടികള്‍.

സമരം നടത്തുക എന്നത് കേരളത്തിലെ ഉത്തരവാദിത്തപെട്ട പ്രതിപക്ഷമാണെന്നും ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ ഭരണപക്ഷത്തേക്കാളും തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്നും ഒരു ദിവസത്തില്‍ കൂടുതലുള്ള ഭരണ സിരാ കേന്ദ്രങ്ങള്‍ സ്തംഭിപ്പിക്കുന്ന സമരമാര്‍ഗങ്ങള്‍ ആദ്യമായിട്ടല്ല കേരളത്തില്‍ നടക്കുന്നതെന്നും സെക്രട്ടറിയേറ്റ് നേരത്തെയും എത്രയോ തവണ ഉപരോധിച്ചിരിക്കുന്നു എന്നും കുറ്റം ചാര്‍ത്തി കാര്യങ്ങള്‍ നിലവിലുള്ള പ്രശ്‌നങ്ങളെ വഴിതെറ്റിച്ച് വിടാനുള്ള ഗൂഢ ഉദ്ദേശ്യവും സര്‍ക്കാരിനുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. നാട്ടില്‍ കലാപമുണ്ടാകാനല്ല ഇടതുപക്ഷത്തിന്റെ സമരമെന്നും കുറ്റം ചെയ്ത മുഖ്യമന്ത്രി രാജിവെച്ച് അനേ്വഷണം നേരിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ളതിനേക്കാള്‍ വലിയ സന്നാഹമാണ് തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നതെന്നും സമരക്കാര്‍ക്ക് ഹോട്ടലുകള്‍ മുറി നല്‍കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും പ്രക്ഷോഭത്തിനു വരുന്നവരെ മുഴുവന്‍ താങ്ങാനുള്ള ഹോട്ടല്‍ മുറികള്‍ തിരുവനന്തപുരത്ത് ഉണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു. വീടകളില്‍ കയറി സമരക്കാരെ പാര്‍പ്പിക്കരുതെന്നും ഒരു സൗകര്യവും ചെയ്ത് കൊടുക്കരുതെന്നും് പോലീസ് ഭീഷണിപെടുത്തുന്നു.

സമരക്കാരെ വഴിയില്‍ തടയാനാണ് മറ്റൊരു നീക്കം. സമരക്കാര്‍ രഹസ്യമായല്ല പരസ്യമായാണ് വരുന്നതെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രയയപ്പ് നല്‍കിയാണ് വളണ്ടിയര്‍മാരെ തിരുവന്തപുരത്തേക്ക് അയക്കുന്നത്. ഏആര്‍ ക്യാമ്പിലെ പോലീസുകാര്‍ ചാക്കുകളില്‍ ഉരുളന്‍ കല്ലുകള്‍ ശേഖരിക്കുന്നത് അറിയാന്‍ കഴിഞ്ഞു എന്നും ഒരു പറ്റം പോലീസുകാര്‍ക്ക് പ്രകോപനപരമായി പ്രതികരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും പോലീസ് നിയമം പാലിക്കില്ലെങ്കില്‍ ഭാവിയില്‍ അനുഭവിക്കേണ്ടി വരുമെന്നും സമാധാനപരമായി സമരം നടത്താന്‍ അനുവദിച്ചാല്‍ നല്ലകാര്യം. അങ്ങനെയല്ലയെങ്കില്‍ ഒന്നേ പറയാനൊള്ളൂ ‘വിനാശകാലേ വിപരീത ബുദ്ധി’.

സമരക്കാരെ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിക്കില്ലെന്ന കുബുദ്ധി സര്‍ക്കാര്‍ പ്രയോഗിച്ചാല്‍ ഞങ്ങളതിനെ മറികടക്കും. ഞങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയിരിക്കും വെരട്ടലൊന്നും ഞങ്ങളോട് വേണ്ട. സമരം തീര്‍ത്തും സമാധനപരമായിരിക്കും എന്നും പിണറായി പറഞ്ഞു.

സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എല്‍ഡിഎഫ് വീണ്ടും നാളെ യോഗം ചേരും. സമരം നേരിടാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ അതിജീവിക്കില്ലെന്ന് എല്‍ഡിഎഫ് യോഗം. പരമാവധി പ്രവര്‍ത്തകരെ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!