HIGHLIGHTS : ദില്ലി : കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തെ തിരഞ്ഞെടുപ്പ്
ദില്ലി : കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തെ തിരഞ്ഞെടുപ്പ് കേസില്‍ വിചാരണചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എതിര് സ്ഥാനാര്‍ത്തിയായിരുന്ന എഐഎഡിഎംകെയിലെ ആര്‍എസ് രാജ കണ്ണപ്പന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. വെങ്കിട്ടരാമന്റെ ഉത്തരവ്. 2009 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍ ചിദംബരം നേടിയ വിജയത്തില്‍ കൃത്രിമത്വം ഉണ്ടെന്ന് കാണിച്ചാണ് രാജ കണ്ണപ്പന് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് രാജ കണ്ണപ്പന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമുള്ള ചിദംബരത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.


തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ നിന്ന് 3354 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ചിദംബരം വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചിദംബരത്തിന് 3,343,48 വോട്ടും മുഖ്യപ്രതിയോഗിയായ ആര്.എസ്.രാജകണപ്പന് (എ.ഡി.എം.കെ) 3,30994 വോട്ടും കിട്ടി. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ചിദംബരം പരായപ്പെട്ടുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ചിദംബരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
മണ്ഡലത്തില്‍ പോള്‍ ചെയ് വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും കണ്ണപ്പന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആലന്‍കുടി നിയമസഭാ മണ്ഡലത്തിലെ വോട്ടുകള്‍ പ്രത്യേകമായി എണ്ണണമെന്നും കണ്ണപ്പന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.