HIGHLIGHTS : താനൂര്‍: താനൂര്‍ മുക്കോലയ്ക്കല്‍ ബസ്സ് ഓട്ടോയിലിടിച്ച് ജീവന്‍ നഷ്ടമായത് ഒരുകുടുംബത്തിലെ 8 പേരുടേത്.
താനൂര്‍: താനൂര്‍ മുക്കോലയ്ക്കല്‍ ബസ്സ് ഓട്ടോയിലിടിച്ച് ജീവന്‍ നഷ്ടമായത് ഒരുകുടുംബത്തിലെ8 പേരുടേത്. പരപ്പനങ്ങാടി ചെട്ടിപ്പടി ആനപ്പടിയിലും കൊടക്കാട് എസ്റ്റേറ്റ് റോഡ് കാളാരംകുണ്ട് കോളനിയിലും താമസിക്കുന്ന ഒരേ കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കമുള്ള ഏഴുപേരാണ് മരിച്ചത്. കുഞ്ഞിപീടിയേക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍(25)(((0(25), പിതൃസഹോദര പുത്രന്‍ അര്‍ഷക്(22), കബീറിന്റെ സഹോദരന്‍മാരായ കോയമോന്റെ ഭാര്യ ആരീഫ(42), അയ്യൂബിന്റെ ഭാര്യ സഹീറ(24)എന്നിവരും
സഹീറയുടെ മക്കളായ തബ്ഷീര്‍(6),തബ്ഷീറ(3), അന്‍സാര്‍(1) ആരിഫയുടെ മകള്‍ നസ്ല (7)എന്നിവരാണ് മരിച്ചത്. താനൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

താനൂര്‍ മുക്കോലയില്‍ വെച്ചാണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന ബസ്സ് ഓട്ടോയിലിടിച്ച് തകര്‍ക്കുകയായിരുന്നു.
വൈകീട്ട് 6.30 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന എടിഎ ബസ്സാണ് ഓട്ടോയെ ഇടിച്ച് തകര്‍ത്തത്. രോഷാകുലരായ നാട്ടുകാര്‍ ബസ്സ് കത്തിച്ചു. മറ്റൊരു സ്വകാര്യ ബസ്സും ഫയര്‍ഫോഴ്‌സിന്റെ വാഹനവും നാട്ടുകാര്‍ ഭാഗികമായി തകര്‍ത്തിട്ടുണ്ട്. സംഭവസ്ഥലത്ത് കനത്ത സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴി്‌ക്കോട് മെഡിക്കല്‍ക്കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
ഫോട്ടോ: ഷൈന്‍ താനൂര്‍