HIGHLIGHTS : താനൂര്‍ :
താനൂര്‍ : താനൂര്‍ ഒലപീടികയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. താനൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ചുണ്ടന്‍ വീട്ടീല്‍ അബ്ദു റഹിമാന്റെ മകന്‍ ജുനൈദ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന തിരൂര്‍ സ്വദേശികളായ പ്രശാന്ത്, ഗിരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി 10.35 നാണ് അപകടം നടന്നത്. ഓലപീടികയ്ക്കടുത്തുള്ള വളവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന റിറ്റസ് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നിമാറി കൂട്ടിയിട്ടിരുന്ന കല്ലിലിടിച്ചാണ് അപകടമുണ്ടായത്.


അപകടമുണ്ടായ ഉടനെ സ്ഥലത്തെത്തിയ എക്‌സൈസ് മന്ത്രി കെ ബാബുവിന് പൈലറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന പരപ്പനങ്ങാടി പോലീസ് ജീപ്പിലും മറ്റൊരു സുമോ കാറിലുമായി പരിക്കേറ്റവരെ താനൂര്‍ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ പിന്നീട് താനൂരില്‍ നിന്നും കോട്ടെക്കലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
ജൂനൈദ് ആര്‍ക്കിടെക്ടാണ്. ഉമ്മ : സുലൈഖ. സഹോദരങ്ങള്‍ : ലിജിന, അജൂസ്.