താനൂരില്‍ വാഹനങ്ങളുടെ കൂട്ടയിടി.

താനൂര്‍: താനൂരിലെ കാനറാ ബാങ്കിനു സമീപത്തെ റോഡിലെ അപകട വളവില്‍ വാഹനങ്ങളുടെ കൂട്ടയിടി.

തിരൂരില്‍ നിന്ന് അമിത വേഗതയില്‍ വന്ന ഫെബിന്‍ ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പരപ്പനങ്ങാടി ഭാഗത്തു നിന്ന് വരികയായിരുന്ന ചരക്കുലോറിയിടിച്ച് കൈവരിയില്‍ തട്ടി നില്‍ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പെട്ട ബസ് സഡന്‍ ബ്രേക്കിട്ടതു മൂലം റോഡിന് കുറുകെ തിരിഞ്ഞു നിന്നു. എന്നാല്‍ തൊട്ടടുത്തുള്ള ട്രാന്‍സ് ഫോര്‍മറിലിടിക്കാഞ്ഞതിനാല്‍ വന്‍ ദുരന്തമൊഴിവായി.

അപകടത്തില്‍പെട്ട ഓട്ടോയിലെ ഡ്രൈവറായ തിരൂര്‍ പച്ചാട്ടരി സ്വദേശി കിഴക്കേ കളത്തില്‍ മുഹമ്മദാലിയെ നാട്ടുകാര്‍ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇയാളെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പി ടി ഇല്ല്യാസ്, ബാവ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

 

Related Articles