HIGHLIGHTS : താനൂര്‍: താനൂരില്‍ യൂത്ത്‌കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി.
താനൂര്‍:: താനൂരില്‍ യൂത്ത്‌കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചാണ് കാരാട് പ്രദേശത്തുള്ള പത്ത് പേരും തുടര്‍ന്ന് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഏഴോളം പേരും രാജിവെച്ചത്. യൂത്ത്‌കോണ്‍ഗ്രസിന്റെ മുന്‍മണ്ഡലം സെക്രട്ടറിയായ ജാഫര്‍ കാരാടിന്റെ നേതൃത്വത്തിലാണ് രാജി സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ നടന്ന പ്രകടനത്തെതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് ഇരുവിഭാഗവും താനൂരില്‍ കയ്യാങ്കളിയും സംഘട്ടനവും നടന്നിരുന്നു.

യൂത്ത്‌കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീതം വെക്കലില്‍ കൃത്യമായ പങ്കാളിത്തം ഉറപ്പുവരുത്തണമന്നായിരുന്നു ഈ വിഭാഗത്തിന്റെ ആവശ്യം.
തിരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തില്‍ ഏകപക്ഷീയമായ ചില നിലപാടുകളിലേക്ക് നേതൃത്വം പോയി എന്നതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായി യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ ഭാരവാഹിത്വം വഹിക്കുന്നയാളായിരുന്നു ജാഫര്‍ കാരാട്.