HIGHLIGHTS : താനൂര്‍: താനൂരില്‍ ബസ്സ് ഓട്ടോയിലിടിച്ച് തകര്‍ത്ത് 7 മരണം. താനൂര്‍ മുക്കോലയില്‍ വെച്ചാണ് അപകടം നടന്നത്.
താനൂര്‍: താനൂരില്‍ ബസ്സ് ഓട്ടോയിലിടിച്ച് തകര്‍ത്ത് 7 മരണം ഒരാളുടെ നില അതീവ ഗുരുതരം. താനൂര്‍ മുക്കോലയില്‍ വെച്ചാണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന ബസ്സ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരായ ഡ്രൈവറടക്കമുള്ള ആറുപോണ് മരിച്ചത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആനങ്ങാടി സ്വദേശികളാണ്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കുട്ടികളും, രണ്ടു സ്ത്രീകളും,രണ്ടു പുരുഷന്‍ മാരു മാണ് മരിച്ചത്.
വൈകീട്ട് 6.30 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന എടിഎ ബസ്സാണ് ഓട്ടോയെ ഇടിച്ച് തകര്‍ത്തത്.
സംഭവസ്ഥലത്ത് കനത്ത സംഘര്‍ഷാവസ്ഥ തുടരുകയാണ്.
രോഷാകുലരായ നാട്ടുകാര്‍ ബസ്സ് കത്തിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴി്‌ക്കോട് മെഡിക്കല്‍ക്കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.