HIGHLIGHTS : താനൂര്‍ : താനൂര്‍ മുക്കോലക്കടുത്ത്
ഫോട്ടോസ്: വിപിന്‍ ദാസ്
താനൂര്‍ : താനൂര്‍ മുക്കോലക്കടുത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ബഹന്‍ ബസ്സും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കൊറിയര്‍ സര്‍വീസ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.
സാരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 4പേരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 18 പോരെ പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അരിയല്ലൂര്‍ സ്വദേശി തോട്ടത്തില്‍ ശൈലജ(37), താനൂര്‍ പരിയാപുരം സ്വദേശി ഇല്ലത്ത് ബീന(39), ബസ് ക്ലീനര്‍ പരപ്പനങ്ങാടി സ്വദേശി ഷംനാദ്(19)് എന്നിവരാണ് അല്‍മാസില്‍ ചികിത്സയിലുള്ളത്.
അമിതവേഗതയില്‍ വന്ന ബസ്സ് വലതുവശത്തേക്ക് നീങ്ങി ലോറിയില്‍ ഇടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.