HIGHLIGHTS : താനൂര്‍: താനൂരിനടുത്ത് വട്ടത്താണിയില്‍
താനൂര്‍: താനൂരിനടുത്ത് വട്ടത്താണിയില്‍ തീവണ്ടി തട്ടി അജ്ഞാത യുവാവ് മരിച്ചു. ഇന്നു രാവിലെ 9 മണിയോടെ കോയമ്പത്തൂര്‍- മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ട്രെയിന്‍ തട്ടിയ ഉടന്‍ നിര്‍ത്തി ആ വണ്ടിയില്‍ തന്നെ താനൂര്‍ റെയില്‍വേസ്‌റ്റേഷനിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നീല കള്ളിഷര്‍ട്ടും കാവിമുണ്ടും ധരിച്ച യുവാവിന് ഏകദേശം 35 വയസ്സ് പ്രായം മുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക