തത്കാല്‍ ടിക്കറ്റ് ഇനി മുതല്‍ പത്ത് മണിക്ക്

HIGHLIGHTS : ദില്ലി : വ്യാപകമായി തത്കാല്‍ ടിക്കറ്റില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന്

ദില്ലി : വ്യാപകമായി തത്കാല്‍ ടിക്കറ്റില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ ഈ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. രാവിലെ 8 മണിക്ക് തുടങ്ങിയിരുന്ന തത്കാല്‍ റിസര്‍വേഷന്‍ 10 മണിക്കേ ആരംഭിക്കു. നിലവിലുള്ളമറ്റ് റിസര്‍വേഷനുകള്‍ 8 മണിക്ക് തന്നെ തുടങ്ങും.

തത്്കാല്‍ ടിക്കറ്റ് നല്‍കാന്‍ സ്റ്റേഷേനുകളില്‍ പ്രത്യേക ബുക്കിംങ് കൗണ്ടര്‍ തുടങ്ങാനും ആലോചനയുണ്ട്. ഇവിടങ്ങളില്‍ സിസിടിവി നിരീക്ഷണവും ശക്തമായ വിജിലന്‍സ് നിരീക്ഷണവും ഏര്‍പ്പെടുത്തും.

എല്ലാ റിസര്‍വേഷനും ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. ഡ്യൂട്ടിയിലുള്ളപ്പോള്‍ ടിക്കറ്റ് കൗണ്ടറിലെ ബുക്കിങ് ക്ലാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ റെയില്‍വേ ആലോചിക്കുന്നു.

തത്കാല്‍ ടിക്കറ്റിലെ അഴിമതി ദേശീയ മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വന്നതാണ്. റെയില്‍വേയെ ഇത്ര പെട്ടൊന്നൊരു നടപടി എടുക്കാന്‍ പ്രേരിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!