തട്ടികൊണ്ടുപോയ കലക്ടര്‍ക്കുവേണ്ടി വ്യാപകതിരച്ചില്‍ ; പോലീസിന്‍ ചില സൂചനകള്‍ ലഭിച്ചു.

ദില്ലി : മാവോ വാദികള്‍ തട്ടികൊണ്ടുപോയ ചത്തീസ്ഗഢിലെ സുകുമ ജില്ലാകലക്ടര്‍ അലക്‌സ്‌പോള്‍ മേനോന്‍ ഐഎഎസിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി. സംസ്ഥാനത്തിന്‍ കേന്ദ്രം വേണ്ട സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

എവിടെക്കാണ് അദേഹത്തെ കൊണ്ടുപോയത് എന്നതിനെ കുറിച്ച്  പോലീസിന് വിവരം ലഭിച്ചതായി സൂചനകളുണ്ട്്്. ഒഡീഷ ചത്തീസ്്ഗഢ് അതിര്‍ത്തിയിലുള്ള തുള്‍സി മലനിരകളിലെ മാവോയിസ്ററ് കേന്ദ്രത്തിലാണ് കലക്ടറെ പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം

ഇന്നലെയാണ് മാവോ വാദികള്‍ 32 കാരനായ കലക്ടരെ മഹിപുരഗ്രാമത്തില്‍ വച്ച്്് തട്ടികൊണ്ടുപോയത്. തട്ടികൊണ്ടു പോകലിനിടയില്‍ കലക്ടറുടെ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

അദേഹത്തിന്റെ ഭാര്യ ആശാമേനോന്‍ അദേഹം ഒരു ആസ്ത്മ രോഗിയാണെന്നും അദേഹത്തിന്റെ കൈവശം മരുന്നുകളില്ലെന്നും മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്നും മാവോയിസ്റ്റുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top