HIGHLIGHTS : വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ വലയുന്നു. വള്ളിക്കുന്ന്: ഇന്ന് രാവിലെ വള്ളിക്കുന്ന് ജങ്ഷനില്‍ വെച്ച് ഒരു സംഘം ആളുകള്‍
വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ വലയുന്നു.
വള്ളിക്കുന്ന്: ഇന്ന് രാവിലെ വള്ളിക്കുന്ന് ജങ്ഷനില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടി വള്ളിക്കുന്ന് റൂട്ടില്‍ ബസ്സുകളോട്ടം നിര്‍ത്തി. ഇന്ന് രാവിലെ 8.50 ഓടെ പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിലോടുന്ന നിര്‍മ്മാല്ല്യം ബസ്സിലെ ഡ്രൈവര്‍ അരുണിനാണ് മര്‍ദ്ദനമേറ്റത്.


ഓടികൊണ്ടിരുന്ന ബസ്സ് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് പിന്നില്‍ സഞ്ചരിച്ചിരുന്ന മീന്‍ കൊണ്ടു പോകുന്ന മിനി ലോറിയില്‍ മുട്ടുകയും ലോറിയുടെ പുറകു വശത്ത് യാത്ര ചെയ്തിരുന്ന ആളുകള്‍ വീഴുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ലോറിയില്‍ സഞ്ചരിച്ച സംഘമാണ് ഡ്രൈവറെ ആക്രമിച്ചത്.
ഇതില്‍ പ്രതിഷേധിച്ച് ബസ്സുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടതോടെ ഈ റൂട്ടിലെ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.