HIGHLIGHTS : കായംകുളം: തിരുവന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റിലെ എസി കോച്ചില്‍

കായംകുളം: തിരുവന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റിലെ എസി കോച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് എക്‌സാമിനര്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഡിവിഷനിലെ എ.ബിജു(39)ആണ് പിടിയിലായത്.
തിങ്കളാഴ്ച ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ ‘B-2’ കോച്ചില്‍ പരിശോധനയ്‌ക്കെത്തിയ ബിജു അമിതമായി മദ്യപിച്ചിരുന്നു. കൊല്ലത്തുനും കായംകുളത്തിനുമിടയില്‍ ഇയാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ യാത്രക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. മദ്യപിച്ച് യാത്രക്കാര്‍ക്ക് നേരെ തിരിഞ്ഞ ഇയാളെ തടഞ്ഞുനിര്‍ത്തി റെയില്‍വേ അലര്‍ട്ടില്‍ വിവരമറിയിക്കുകയായിരുന്നു. രാത്രി 8.30 മണിയോടെ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പോലീസ് ഈ കോച്ചിലെത്തി ബിജുവിനെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശധനയ്ക്ക് വിധേയനാക്കുകയായിരുന്നു. മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടവര്‍ തന്നെ ഇത്തരത്തില്‍ ഹീനമായി പെരുമാറുന്നതില്‍ യാത്രക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്.