HIGHLIGHTS : തിരു: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആക്കിയാല്‍ ആരോഗ്യ മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സമരം ബാധിക്കുന്നില്ല. അതേ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമരം തിരിച്ചടിയാവും.

എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ രംഗത്തിറക്കി സമരത്തെ നേരിടാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പകര്‍ച്ച വ്യാധികളെ മുന്‍നിര്‍ത്തി ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി.