ഡീസല്‍ പ്രതിസന്ധി കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ റദ്ധാക്കി

തിരു : ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി പല സര്‍വ്വീസുകളും റദ്ധാക്കി. ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് തിരുവനന്തപുരം ജില്ലയാണ്. ഇവിടെ നിരവധി സര്‍വ്വീസുകള്‍ റദ്ധാക്കിയിട്ടുണ്ട്.

സ്വകാര്യ പമ്പുകളില്‍ നിന്നും ആവശ്യത്തിന് ഡീസല്‍ എടുക്കാമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. അതേസമയം ഉച്ചയോടെ ഡീസല്‍ നല്‍കുമെന്നാണ് കെ എസ് ആര്‍ ടി സി വിശദീകരണം നല്‍കിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top