HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സോക്കര്‍മേളയിലെ
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സോക്കര്‍മേളയിലെ ആദ്യ ടൂര്‍ണമെന്റ് ആയ ഡിഡി സൂപ്പര്‍ സോക്കര്‍ 2013 ന് പാലത്തിങ്ങലില്‍ പ്രൗഡമായ തുടക്കം. ടൂര്‍ണമെന്റ് തിരൂരങ്ങാടി സിഐ ഉമേഷ് ഉത്്ഘാടനം ചെയ്തു.
ആദ്യമത്സരത്തില്‍ നൈജീരിയന്‍ താര നിരയുമായെത്തിയ വെറൈറ്റി കൊടിഞ്ഞി രണ്ടിനെതിരെ മൂന്ന ഗോളുകള്‍ക്ക് യുവ ചെട്ടിപ്പടിയെ പരാജയപ്പെടുത്തി.
ആവേശകരമായ ഉത്ഘാടന മത്സരം കാണികളെ ആവേശത്തിന്റെ അടിമുടിയിലെത്തിച്ചു. കളിയുടെ പകുതി സമയത്ത് എതിരല്ലാത്ത രണ്ടുഗോളുകള്‍ക്ക് മുന്നിലായിരുന്ന ചെട്ടിപ്പടിയെ തന്ത്രപരമായ നീക്കങ്ങളിലൂടെ മലര്‍ത്തിയടിച്ച കൊടിഞ്ഞി എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെ വിജയം തിരിച്ചുപിടിച്ചു. രണ്ടാം മത്സരത്തില്‍ അഞ്ചിനെതിരെ എട്ട് ഗോളുകള്‍ക്ക് കൗം ആലിന്‍ചുവട് നവോദയ മുരിക്കലിനെ പരാജയപ്പെടുത്തി.
പരുക്കന്‍ അടവുകള്‍ കണ്ട മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകളും മൂന്ന ഗോള്‍ വീതം സ്‌കോര്‍ ചെയ്തിരുന്നു. മൊത്തം 13 ഗോളുകള്‍ കണ്ട മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഓരോ ചുവപ്പു കാര്‍ഡും ലഭിച്ചു.
ടൂര്‍ണമെന്റിന്റെ രണ്ടാം ദിനത്തില്‍ ആദ്യമത്സരത്തില്‍ ഏറനാടിന് ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയ്പപെടുന്ന ന്യൂ കാസില്‍ ചുഴലി അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിലെ സ്ഥിരം സാനിദ്ധ്യമായ ടോപിമോസ്റ്റ് തലശ്ശേരിയെ അണിനിരത്തി ഡിഡി സൂപ്പര്‍ സോക്കര്‍ 2012 ലെ റണ്ണേഴ്‌സ് ആയിരുന്ന യൂത്ത് ഫെഡറേഷന്‍ ചെറുമുക്കുമായി മത്സരിക്കുന്ന രണ്ടാം മത്സരത്തില്‍ ബ്ലൂസ്റ്റാര്‍ പള്ളിപ്പടി മലബാര്‍ യുനൈറ്റഡ് കൊട്ടന്തലയുമായി മാറ്റുരയ്ക്കുന്നു.