ഡാ…തടിയാ………..

മലയാളത്തില്‍ സ്വാദുള്ള മൊരിഞ്ഞ വിജയദോശ സാള്‍ട്ട് & പെപ്പറിലൂടെ ചുട്ടെടുത്ത ആഷിക് അബു 2012 ല്‍ തുടക്കമിട്ടതും വ്യത്യസ്തയുള്ള പ്‌മേയവുമായി തന്നെ. തന്റേടത്തോടെ മലയാള സിനിമയിലെ മെയില്‍ ഷോവനിസ്റ്റ് ഓര്‍ഗണ്‍ ചെത്തിയെടുത്ത് ഞെട്ടിച്ചു കളഞ്ഞു ആഷിക്്. പുത്തന്‍ കാലത്തെ ഗൗരവമേറിയ പ്രമേയം അസാധ്യ കൈയ്യടക്കത്തോടെ പ്രേഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതില്‍ 22 ഫീമെയില്‍ കോട്ടയത്തിലൂടെ അദേഹം വിജയിച്ചു.

 

ഇനി ആഷിക് അബുവെത്തുന്നത് ഡാ…തടിയനുമായാണ്. പേരിലെ പോലെ പ്രമേയത്തിലും പുതുമകളുമായാണ് ഇത്തവണത്തെയും വരവ്.

 

ഈ ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്ന്. ഡി.ജെ ശേഖര്‍ മേനോനാണ് തടിയന്റെ വേഷത്തില്‍ എത്തുന്നത്. മറ്റൊരു കഥാപാത്രമായ ശ്രീനാഥ് ഭാസിയും പുതുമുഖമാണ്.

 

ആഷിക് അബുവിന്റെയും സുഹൃത്തുക്കളുടെയും കൂട്ടായമയായ ഒപിഎം (ഓപ്പണ്‍ യുവര്‍ മൗത്ത് സിനിമാസ്) പ്രൊഡക്ഷനാണ് നിര്‍മാണം. ആഷിക്കിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ അഭിലാഷ് കുമാര്‍, ദിലീപ് നായര്‍, ശ്യം പുഷ്‌ക്കരന്‍ എന്നിവര്‍ തന്നെയാണ് തടിയന്റെയും പിന്നില്‍. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീതം ബിജിബാലിന്റെതാണ്. ചിത്രീകരണം രണ്ടുമാസത്തിനകം ആരംഭിക്കും.

Share news
error: Content is protected !!
Scroll to Top