HIGHLIGHTS : ദില്ലി : ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ

ദില്ലി : ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സീന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെട്ടു. യുവാവുമായുള്ള പരിപാടി സംപ്രേക്ഷണം ചെയ്തതിന് ചാനലിനെതിരെയും കേസെടുത്തു. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായതിനാലാണ് കേസെടുക്കാന്‍ കാരണം. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് നിയമം മൂലം വിലക്കിയിട്ടുണ്ട്.
ഒട്ടോ കിട്ടാത്തതുകാരണമാണ് അന്ന് തങ്ങള്‍ ബസ്സില്‍ കയറിയത്. കയറിയപ്പോള്‍ മുതല്‍ പെണ്‍കുട്ടിയോട് ബസ്സിലുള്ളവര്‍ മോശമായി പെരുമാറാമന്‍ തുടങ്ങിയിരുന്നു. ഇതു ചോദ്യംചെയ്ത തന്നെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയശേഷം പെണ്‍കുട്ടിയെ കൂട്ടമായ് ക്രൂരമായ് ആക്രമിക്കുകയായിരുന്നു. ബസ്സിലെ ലൈറ്റുകള്‍ ഓഫ് ചെയ്തായിരുന്നു ആക്രമണം. ഏകദേശം രണ്ടു മണിക്കൂറോളം ഡല്‍ഹിയിലെ പലറോഡുകളിലൂടെയും ബസ്സ് സഞ്ചരിച്ചു. ഇതിനുശേഷം വിവസ്ത്രരായ തങ്ങളെ റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതുകൂടാതെ റിവേഴ്‌സെടുത്തുവന്ന് ബസ് പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ കയറ്റാനും ശ്രമിച്ചു താന്‍ പെണ്‍കുട്ടിയെ വലിച്ചു മാറ്റിയതിനാല്‍ അപ്പോള്‍ രക്ഷപ്പെടുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
പീഡനത്തിനിരയായ ശേഷം തങ്ങള്‍ അരമണിക്കൂറിലേറെ സമയം റോഡരികില്‍ കിടന്നിട്ടും ഒരാള്‍ പോലും തിരിഞ്ഞു നോക്കിയിലെന്നും ഉറക്കെ നിലവിളിക്കുന്നത് കേട്ട് ചിലര്‍ വണ്ടി നിര്‍ത്തി നോക്കിയിട്ടു പോവുകയല്ലാതെ ഒരു സഹായവും ചെയ്തില്ലെന്നും ഇയാള്‍ പറഞ്ഞു.
പോലീസെത്തി 45 മിനിറ്റുകള്‍ക്ക് ശേഷം മാത്രമാണ് തങ്ങളെ ആശുപത്രിയിലെത്തിച്ചതെന്നും യുവാവ് പറഞ്ഞു . എത്രയും പെട്ടെന്ന് അടുത്തുള്ള ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം വളരെ അകലെയുള്ള സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു മണക്കുറോളം വസ്ത്രമില്ലാതെ ഇവിടെ കിടന്ന പെണ്‍കുട്ടിക്ക് പിന്നീട് തൂപ്പികാരന്‍ ഒരു പുതപ്പ് പുതയ്ക്കാന്‍ നല്‍കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഇവിടെയെത്തി ആദ്യമെന്നും ഒരു സഹായവും ലഭിച്ചില്ലെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ യുവതി മരിക്കില്ലായിരുന്നെന്നും യുവാവ് വ്യക്തമാക്കി.
ഡല്‍ഹി പോലീസിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും വിവസ്ത്രയായി റോഡരികില്‍ കിടന്ന് ഉറക്കെ കരഞ്ഞ ഒരു പെണ്‍കുട്ടിയോട് മനസാക്ഷിയില്ലാതെ പെരുമാറിയ സമൂഹത്തിനെതിരെയും യുവാവ് അഭിമുഖത്തില്‍ തുറന്നടിച്ചു.