HIGHLIGHTS : ദില്ലി : ടുജിസ്‌പെക്ട്രം കേസില്‍ ധനമന്ത്രി
ദില്ലി : ടുജിസ്‌പെക്ട്രം കേസില്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ചിദംബരത്തിനെതിരെ കേസില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
സുബ്രഹ്മണ്യ സ്വാമിയും പ്രശാന്ത് ഭൂഷണും ചിദംബരത്തിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തളളിയത്.


ചിദംബരം ഔദ്യോഗിക പദവി ഉപയോഗിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കിയതിനോ, ഔദ്യോഗിക പദവി ദുര്‍വിനിയോഗം നടത്തിയതിനോ യാതൊരു തെളിവുമില്ലെന്ന് കോടതി ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കി.
ടുജിസ്‌പെക്ട്രം ഇടപാട് നടന്ന സമയത്ത് ധനമന്ത്രിയായിരുന്ന ചിദംബരം എ രാജയ്ക്ക് സമാനമായ രീതിയില്‍ സ്വകാര്യ കമ്പനികളെ സഹായിച്ചു എന്നാണ് ഹര്‍ജ്ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം.