HIGHLIGHTS : വടകര : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനയിലെ
വടകര : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനയിലെ മുഖ്യ ആസൂത്രകന്‍ എന്ന് കരുതുന്ന കുഞ്ഞനന്തന്‍ കീഴടങ്ങി. പാനൂര്‍ ഏരിയാകമ്മറ്റി അംഗമാണ്. ഇന്നുച്ചയ്ക്കാണ് ഇയാള്‍ വടകര കോടതിയില്‍ കീഴടങ്ങിയത്.
10 ദിവസത്തേക്ക് കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 19 ന് കുഞ്ഞനന്തന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിനല്‍ സമര്‍പ്പിച്ചുവെങ്കിലും ജഡ്ജി ഹര്‍ജി തള്ളുകയായിരുന്നു. ഇതെ തുടര്‍ന്നാണ് അദേഹം കോടതിയില്‍ കീഴടങ്ങിയത്.
വെള്ളിയാഴ്ച കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഞ്ഞനന്തന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നു കരുതുന്ന കൊടിസുനി, കിര്‍മാണി മനോജ്, എം.സി.അനൂപ് എന്നീ പ്രതികളെയും കൊണ്ടാണ് സംഘം തെളിവെടുപ്പിനെത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 23ാം പ്രതിയാണ് കുഞ്ഞനന്തന്‍.
കുഞ്ഞനന്തന്റെ കീഴടങ്ങലോടെ ടിപി വധക്കേസ് പുഴിയ വഴിത്തിരിവിലെത്തും