ടി.പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു : പിണറായി

തിരു:  ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖനുമായി ചര്‍ച്ചനടത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു പാര്‍ട്ടി ഉത്തരവാദിത്വപ്പെടുത്തിയ ചിലരാണ്‌ ടി.പി. ചന്ദ്രശേഖരനുമായി സംസാരിച്ചത്‌.  സിപിഎമ്മുമായി ആര്‍എംപി സഹകരിക്കുന്ന കാര്യമാണു സംസാരിച്ചത്.

 

അവരുമായി ആദ്യം ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ സിപിഎമ്മിലേക്കു തിരിച്ചുവരാമെന്ന അവസ്ഥയിലായിരുന്നു എന്നാല്‍ ഏതോ ഒരു ശക്തികേന്ദ്രവുമായി ചന്ദ്രശേഖരന് ആലോചിക്കേണ്ടിയിരുന്നതിനാല്‍ തീരുമാനം നീണ്ടു. എന്നാല്‍ പിന്നീടു കിട്ടിയ മറുപടി നിഷേധാത്മകമായിരുന്നു. ചന്ദ്രശേഖരനെ കൊല്ലേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും പിണറായി പറഞ്ഞു.

 

കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനീഷിന്റെ കുടുംബത്തിന് സഹായനിധി കൈമാറാന്‍ പൂക്കോട്ടുകാവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പിണറായി ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയുമായിരുന്നു ഇത്.

Share news
error: Content is protected !!
Scroll to Top