HIGHLIGHTS : കണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസില്‍ ടിവി രാജേഷ് എംഎല്‍എ കോടതിയില്‍ കീഴടങ്ങി.
കണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസില്‍ ടിവി രാജേഷ് എംഎല്‍എ കോടതിയില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ എംഎല്‍എ കീഴടങ്ങിയത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രാജേഷ് കീഴടങ്ങിയത്.ആഗസ്റ്റ് 27 വരെയാണ് റിമാന്റ് ചെയ്തത്. രാജേഷിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. കേസില്‍ 39-ാം പ്രതിയാണ് രാജേഷ്.
ഷുക്കൂര്‍ വധക്കേസിലെ ഗൂഡാലോചന രാജേഷിനറിയാമെന്നായിരുന്നു അദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.


മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിക്കാന്‍ ആശുപത്രിയില്‍ ഗൂഢാലോചന നടന്നെന്നും തടവില്‍ വെച്ച് ലീഗ് പ്രവര്‍ത്തകനെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം പോയത് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്നാണെന്നും ആ സമയത്ത് പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നാണ് കേസ്.
രാജേഷിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.