HIGHLIGHTS : കണ്ണൂര്‍ : പോലീസ് തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ടി വി രാജേഷ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി

കണ്ണൂര്‍ : പോലീസ് തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ടി വി രാജേഷ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനും തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി പരാതിപ്പെട്ട് ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ എംഎല്‍എയുടെ ഫോണ്‍ സംഭാഷണം കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍ നായരും സംഘവും തന്നെ കേള്‍പ്പിച്ചുവെന്നാണ് ടി വി രാജേഷ് പരാതിപ്പെട്ടിരിക്കുനത്.
ഇതിനിടെ ഷുക്കൂര്‍ വധക്കേസില്‍ ടിവി രാജേഷിനെയും പ്രതിചേര്‍ത്തേക്കുമെന്ന് സൂചന. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ ആരെയും അറസ്റ്റുചെയ്യുമെന്നും ഇന്നലെ ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍ നായര്‍ വ്യക്തമാക്കിയിരുന്നു.