HIGHLIGHTS : തിരു: ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ ജൂലൈ 31നകം
തിരു: ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ ജൂലൈ 31നകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ 13-ാം പ്രതിയായ പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവ്.
വിചാരണയുടെ സമയപരിധി നിശ്ചയിക്കണമെന്ന് സ്‌പെഷ്യല്‍ പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും അറിയിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി ഏഴുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. നേരത്തെ രണ്ടു തവണ ഹൈക്കോടതി കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.