HIGHLIGHTS : തിരു : ചന്ദ്രശേഖരന്‍ വധം നീചവും നിഷ്ഠൂരവുമാണെന്നും
തിരു : ചന്ദ്രശേഖരന്‍ വധം നീചവും നിഷ്ഠൂരവുമാണെന്നും അതിനെ അപലപിക്കുന്നുവെന്നും സിപിഎം സംസ്ഥാന സമിതി. ഈ കൊലപാതകത്തില്‍ സിപിഐഎമ്മിന് യാതൊരു ബന്ധമില്ലെന്നും രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യല്‍ പാര്‍ടിയുടെ നയമല്ലെന്നും സിപിഎം ആവര്‍ത്തിച്ചു.
എന്നാല്‍ പാര്‍ട്ടി നിലപാടിനെതിരായി എതെങ്കിലും പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ടിപി വധവുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ അത്തരക്കാരുടെ പേരില്‍ കര്‍ശന നടപടിയെടുക്കുമെന്നും സിപിഐഎം സംസ്ഥാന സമിതി പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. സിപിഐഎമ്മിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം കാര്യങ്ങളിലുളള ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്നവസാനിച്ച സംസ്ഥാന സമിതി യോഗത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്തു. പ്രധാനമായും സമിതി ചര്‍ച്ചചെയ്തത്. ടി പി വധവും തുടര്‍ന്ന് കേരളത്തില്‍ ഉടലെടുത്ത രാഷ്ട്രീയ സാഹചര്യങ്ങളും പാര്‍ട്ടി നേതാക്കളുടെ പരസ്യ പ്രസ്താവനകളും ആയിരുന്നുവെന്നാണ് സൂചന.
ടിപി രാമകൃഷ്മന്റെ വധം പാര്‍ട്ടിക്ക് കനത്ത പരിക്കാണ് ഉണ്ടാക്കിയതെന്നാണ് പൊതുചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നുവന്ന അഭിപ്രായം. എന്നാല്‍ ഈ സാഹചര്യമുപയോഗിച്ച് വലതുപക്ഷ മാധ്യമങ്ങളഉം ഇടതുപക്ഷ വിരുദ്ധശക്തികളും ആക്രമിക്കുകയാണെന്നും ചര്‍ച്ചയില്‍ പലയംഗങ്ങളും അഭിപ്രായപ്പെട്ടു.