ടാറ്റാസുമോ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

കല്‍പ്പറ്റ : ടാറ്റാ സുമോ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കോട്ടയം തലയോലപറമ്പ് വരിക്കാംകുന്ന് പുത്തന്‍ പുരയ്ക്കല്‍ പ്രകാശന്‍ (55), മുരളി (50) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

കെ.എസ്.ആര്‍.ടി.സ് ഡ്രൈവറാണ് മുരളി,  പ്രകാശന്‍ കെ.ടി.സി യിലെ ഡ്രൈവറാണ്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ അമ്മ കൗസല്യ (80) ചികിത്സയിലാണ്. പരിക്കേറ്റ മറ്റു ബന്ധുക്കള്‍ സുഭാഷിണി (50), സതീശന്‍(35), രാജപ്പന്‍(60), ശ്രീശാന്ത്(25), ഷാജി(30),ശിവദാസന്‍(37). ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പുല്‍പ്പള്ളിയിലേക്ക് പോകുന്നവഴിക്കാണ് അപകടം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ 5.40 നായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റാസുമോ കാര്‍ അപകടത്തില്‍പെട്ടത്.

 

Share news
error: Content is protected !!
Scroll to Top