ഞാന്‍ ശാലുമേനോന്റെ വീട്ടില്‍ പോയിട്ടുണ്ട്; തിരുവഞ്ചൂര്‍

തിരു: നടി ശാലുമേനോന്റെ വീട്ടില്‍ പോയിരുന്നു എന്ന് ആഭ്യന്തര മന്ത്രി തുരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രണ്ടു മിനിറ്റു മാത്രമാണ് ശാലുവിന്റെ വീട്ടില്‍ ചിലവഴിച്ചതെന്നും അമൃതാനന്ദമയി മഠത്തിന്റെ സ്ത്രീ ശാക്തീകരണം സംബന്ധിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കൈ കാണിച്ചതുകൊണ്ടു മാത്രമാണ് ശാലുവിന്റെ വീട്ടില്‍ ഇറങ്ങിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അവിടെയിറങ്ങി രണ്ട് മിനിറ്റ് പ്രാര്‍ത്ഥിച്ച ശേഷം ശാലുവിന്റെ വട്ടില്‍ നിന്ന് ഇറങ്ങി. തൃപ്പൂണിത്തറ അരവിന്ദാക്ഷ മേനോന്റെ കൊച്ചു മോളാണ് ശാലു എന്നും ശാലുവിന്റെ മുത്തച്ഛനെ തനിക്ക് നേരത്തെ അറിയാമെന്നും മറ്റൊരുതരത്തിലുള്ള ബന്ധവും ശാലുവുമായി ഇല്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. സന്ദര്‍ശനസമയത്ത് ശാലുവിന്റെ വീട്ടില്‍ സിപിഐഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഗൃഹപ്രവേശനത്തിനും കല്ല്യാണത്തിനും താന്‍ ആരു വിളിച്ചാലും പോകാറുണ്ടെന്നും കേസിലെ പ്രതിയാണോയെന്ന് നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ശാലുവന്റെ അറസ്റ്റ് അനേഷണ സംഘത്തിന് വിടുന്നു. അറസ്റ്റ് ചെയ്യാന്‍ നൂറു ശതമാനവും സ്വാതന്ത്ര്യമുെണ്ടന്നും പക്ഷേ തെളിവോട് കൂടിയേ അറസ്റ്റ് പറ്റൂ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top