ഞങ്ങളുടെ കണ്‍മൂന്നില്‍ വച്ചാണ് പെണ്‍മക്കളെ ബലാത്സംഗം ചെയ്തത് :മൂസാഫിര്‍പൂരിലെ അമ്മമാര്‍

7542_muzaffarnagar_rapeലഖ്‌നൗ :എതൊരു വര്‍ഗ്ഗീയകലാപങ്ങളും സംഭവിക്കുന്നത് തന്നെ മുസാഫിര്‍പൂരിലും സംഭവിച്ചിരിക്കുന്നു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടികളടക്കമുള്ള സ്ത്രീകളെ ഇവിടെ ക്രൂരമായ കൂട്ടബലാത്സംഗങ്ള്‍ക്ക് ഇരയാക്ക്‌പ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നു.
മുസാഫിര്‍പൂരിനടുത്തെ ഗ്രാമങ്ങളായ ബഹാവാഡി, ഹസന്‍പൂര്‍, മൂഹമ്മദ്പൂര്‍,ബാഗ്‌പ്പേട്ട എന്നിവടങ്ങളില്‍ നടന്ന കലാപങ്ങളിലാണ് യാതൊരൂ ദയാദാക്ഷ്യണ്യവുമില്ലാതെ സ്വന്തം അമ്മമാരുടെ മുന്നില്‍ വെച്ച് പെണ്‍കൂട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.. എന്നാല്‍ ഇക്കാര്യം ഇവര്‍ ചില പ്രാദേശികമാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്ങിലും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായിട്ടില്ല. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വീണ്ടും ആക്രമണം ഉണ്ടാകുമോ എന്ന ഭയമാണ് ഇവര്‍ക്ക്.
പത്തിലധികം വരുന്ന കലാപകാരികള്‍ തന്റെ കണ്‍മുന്നില്‍ വച്ച് 17ഉം 18ഉം 21ഉം വയസ്സുവരുന്ന പെണ്‍മക്കളെ ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ അപമാനഭാരത്തില്‍ നിന്നും നടുക്കത്തില്‍ നിന്നും ഇന്നും മോചിതയാവത്ത ഒരമ്മയെ അഭയാര്‍്ത്ഥി ക്യാമ്പി്ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാ കാണാനായി.
കലാപം തുടങ്ങിയതോടെ ഗ്രാമങ്ങളി്ല്‍ നിന്ന് ഒഴിഞ്ഞുപോകുന്നതിനിടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
കലാപം അടച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട പോലീസിനും സര്‍ക്കാരിനുമെതിരെ യുപിയില്‍ വന്‍ജനരോഷമാണ് ഉയര്‍ന്നുവരുന്നത്.

Share news
error: Content is protected !!
Scroll to Top