ജ്യോതിര്‍മയി നാലുകുട്ടികളുടെ അമ്മയായി

കുറച്ചു നാളായി കൊമേഷ്യല്‍ സിനിമകളില്‍ നിന്നും വിട്ടു നിന്ന മലയാളികളുടെ പ്രിയ താരമായിരുന്ന ജ്യോതിര്‍മയി തിരിച്ചു വരുന്നു. നവാഗതനായ ലിന്‍സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘ഹൗസ്ഫുള്‍’ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി തിരിച്ചുവരുന്നത്.

ടിനി ടോം നായകനായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ട്രാഫിക് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് ടിനിടോം ഈ ചിത്രത്തില്‍ വേഷമിടുന്നത്.

വിവാഹശേഷം ഒരു കുട്ടിക്കായി പ്രതീക്ഷിക്കുന്ന ദമ്പതികള്‍ക്ക് (ജ്യോതിര്‍മയി-ടിനി ടോം)നാല് കുട്ടികള്‍ പിറക്കുന്ന രസകരമായ കഥയാണ് ഈ ചിത്രം പറയുന്നത്.

തമ്പീസ് ഇംപ്രഷണുവേണ്ടി ജയേഷ് തമ്പാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഷൈജു നമ്പ്യാത്തിന്റേതാണ്.

തിലകന്‍, ജഗദീഷ്,ഭഗത്,വിജയരാഘവന്‍, നന്ദു എന്നിവരും ഈ ചിത്രത്തില്‍ അഭനയിക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top