HIGHLIGHTS : ദില്ലി: കൂട്ടമാനഭംഗത്തിനിരയായി സിംഗപ്പൂര്‍ ആശുപത്രിയില്‍
ദില്ലി: കൂട്ടമാനഭംഗത്തിനിരയായി സിംഗപ്പൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ച യുപി സ്വദേശിനി ജ്യോതിയുടെ മൃതദേഹം രാത്രി എട്ടുമണിയോടെ ദില്ലിയിലെത്തിക്കും.
മൃതദേഹവും വഹിച്ചുള്ള എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടു. ദില്ലിയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സിംഗപ്പൂരിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് മൃതദേഹവുമായി വിമാനം സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടത്. ശവസംസ്‌ക്കാരം എവിടെയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.


ഡിസംബര്‍ 16 ന് ബസ്സില്‍ വെച്ച് കൂട്ടമാനഭംഗത്തിനും പൈശാചികമായ പീഡനത്തിനും ഇരയായ ജ്യോതി ഇന്ന് പുലര്‍ച്ച രണ്ടുമണിയോടെയാണ് ലോകത്തോട് വിടപറഞ്ഞത്.