HIGHLIGHTS : ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ ജോസ് തെറ്റയലിനെ
ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ ജോസ് തെറ്റയലിനെ ജനതാദള്‍ എസിന്റെ പൊതു പരിപാടിയില്‍ നിന്നും ഒഴിവാക്കാന്‍ രഹസ്യ തീരുമാനം. കൂടാതെ എല്‍ഡിഫ് സംഘടിപ്പിക്കുന്ന പരിപാടികളിലും തെറ്റയലിനെ ക്ഷണിക്കേണ്ടതില്ലെന്ന് രഹസ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചിയില്‍ ചൊവ്വാഴ്ച നടക്കുന്ന ജനതാദള്‍ മധ്യമേഖലാ കണ്‍വെന്‍ഷനിലേക്ക് തെറ്റയലിനെ ക്ഷണിച്ചിട്ടില്ല. ഇതിനു പുറമെ ആഗ്സ്റ്റ് 26 മുതല്‍ നടത്തുന്ന പാര്‍ട്ടി സംസ്ഥാന പ്രചാരണ ജാഥയില്‍ നിന്നും തെറ്റയലിനെ ഒഴിവാക്കിയിട്ടുണ്ട്.