HIGHLIGHTS : ആലപ്പുഴ: യുഡിഎഫ് വിടാന്‍ ജെഎസ്എസ് സംസ്ഥാന സമിതി തീരുമാനം.
ആലപ്പുഴ: യുഡിഎഫ് വിടാന്‍ ജെഎസ്എസ് സംസ്ഥാന സമിതി തീരുമാനം. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി രാജന്‍ ബാബുവാണ് ഇക്കാര്യം ഇറിയിച്ചത്.
യുഡിഎഫില്‍ തുടരാന്‍ താല്പര്യമില്ലെന്ന കാര്യം കെ ആര്‍ ഗൗരിയമ്മ സംസ്ഥാന സമിതിയില്‍ അറിയിച്ചിരുന്നു. സംസ്ഥാന സമിതി യുഡിഎഫ് വിടുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു. യുഡിഎഫ് വിടാനുള്ള തീരുമാനം യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
പിസി ജോര്‍ജ്ജുമായുണ്ടായ വിവാദത്തെതുടര്‍ന്നാണ് ജെഎസ്എസും യുഡിഎഫുംമായി ഇടഞ്ഞത്. ഗൗരിയമ്മയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിന്റെ നിലപാടിനെതിരെ ജെഎസ്എസിനുള്ളില്‍ കടുത്ത പൊട്ടിത്തെറിയുണ്ടാക്കിയുന്നു.