ജൂണ്‍ 15 – സാര്‍വ്വദേശീയ പ്രതിഷേധ ദിനം

മലപ്പുറം : മുതലാളിത്ത ചൂഷണത്തിനെതിരെ ജൂണ്‍ 15 സാര്‍വ്വദേശീയ പ്രതിഷേധ ദിനമായി ആചരിക്കാന്‍ വേള്‍ഡ് സോഷ്യല്‍ഫോറവും, സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയും (എ.ഐ.എസ്.ജി.ഇ.എഫ്) ആഹ്വാനം ചെയ്തു.
അതിന്റെ ഭാഗമായി അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ ജില്ല – താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും, വിശദീകരണങ്ങളും നടത്തി.

മലപ്പുറത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.സുന്ദരരാജന്‍ സംസാരിച്ചു. കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വി.ശിവദാസ്, പി.എസ്. മനോജ്, വി.കെ.സുന്ദരന്‍, രത്‌നാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പൊന്നാനിയില്‍ എ.അബ്ദുറഹിമാന്‍, തിരൂരങ്ങാടിയില്‍ കെ.മോഹന്‍ദാസ്, തിരൂരില്‍ രാജശേഖരന്‍, കെ.സുനില്‍കുമാര്‍, മഞ്ചേരിയില്‍ അബ്ദുള്‍റഷീദ് അറഞ്ഞിക്കല്‍, പെരിന്തല്‍മണ്ണയില്‍ പി.തുളസീദാസ്, നിലമ്പൂരില്‍ കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top