തിരു: പത്തനംതിട്ട ജില്ല ജയിലില്‍ കഴിയുന്ന സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായരെ തിരുവനന്തപുരം അട്ടകുളങ്ങരെ ജീല്ലാ ജയിലിലേക്ക് മാറ്റി.
വരും ദിവസങ്ങളില്‍ സരിത കോടതിയില്‍ നല്കിയ പരാതിയുടെ പകര്‍പ്പ് പുറത്ത് വരുന്നതോടെയുണ്ടാകുന്ന സാഹചര്യം അവരുടെ ജീവന് തന്നെ ഭീഷണിയായേക്കുമെന്നഭയം മൂലമാണ് ഈ തീരമാനം.. പത്തനം തിട്ട സിജെഎം കോടതിയുടെതാണ് ഉത്തരവ്.
സരിതയുടെ പരാതി ഇന്ന് അഭിഭാഷകന് രേഖാമൂലം എഴുതിവാങ്ങിയട്ടുണ്ട്. ഇത് നാളെ കോടതിക്ക് കൈമാറും. എന്നതിന് ശേഷം സരിതയുടെ അഭിഭാഷകന് പരാതിയില്‍ പറഞ്ഞ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




