ജിയാഖാന്റെ മരണത്തില്‍ മനംനൊന്ത് 12 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു.

ജയ്പ്പൂര്‍: നടി ജിയാഖാന്റെ മരണവാര്‍ത്തയറിഞ്ഞ് 12 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. ശ്രീഗംഗ നഗര്‍ സ്വദേശി ബാബുവാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഉറക്കമുണര്‍ന്ന ബാബു ജിയാഖാന്റെ മരണ വാര്‍ത്തയറിഞ്ഞ് ആകെ അസ്വസ്ഥനാവുകയായിരുന്നു. ജിയയുടെ മരണവാര്‍ത്ത ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരുന്ന ബാബു പിന്നീട് ജിയ അഭിനയിച്ച സിഡി കണ്ടുകൊണ്ടേ ഇരുന്നു. അമ്മയോട് ജിയ എന്തിനാണ് അത്മഹത്യ ചെയ്തതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.

അതേ സമയം ജിയ ആത്മഹത്യക്ക് ശ്രമിച്ചത് അവരുടെ പ്രണയം തകര്‍ന്നതിനാലാണെന്നും ജിയയുടെ അവസാന ഫോണ്‍ സംഭാഷണങ്ങളും മെസേജുകളും പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top