HIGHLIGHTS : പാറ്റന: ഇന്ത്യയുടെ ജയില്‍ ചരിത്രത്തിലാദ്യമായി തടവുകാര്‍ക്ക് ജയിലില്‍
പാറ്റന: ഇന്ത്യയുടെ ജയില്‍ ചരിത്രത്തിലാദ്യമായി തടവുകാര്‍ക്ക് ജയിലില്‍ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാനൊരവസരം.ബീഹാറിലെ ബക്‌സറിലെ തുറന്ന ജയിലിലെ അന്തേവാസികള്‍ക്കാണ് വെളിച്ചത്തിന്റെ ഈ ഉത്സവം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നത്
ജീവപര്യന്തമടക്കമുള്ള ശിക്ഷ ലഭിച്ച് കഴിയുന്ന 74 പേരാണ് ഇവിടെയുള്ളത്.സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് വന്നിട്ടുള്ള ഇവര്‍ ജയിലധികൃതരുടെ നല്ല സ്വഭാവസര്‍ട്ടിഫിക്കേറ്റ് കിട്ടിയവരാണ്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമറാണ് ഈ ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളാണ് അദ്ദേഹത്തിന് പ്രചോദനമായത്.കുറ്റവാളികളെ അവരുടെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിടാതെ പൊതുധാരയിലേക്ക് ഉയര്‍ത്തുന്നതിനായി നടത്തുന്ന ഈ നീക്കം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു കഴിഞ്ഞു.