HIGHLIGHTS : പാറ്റ്‌ന: ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ട പുറത്തേക്ക്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ നരേന്ദ്രമോഡിയെ ബിജെപി ദേശീയ നിര്‍വാഹകസമിതി തിരഞ്ഞെ...
പാറ്റ്‌ന: ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ട പുറത്തേക്ക്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ നരേന്ദ്രമോഡിയെ ബിജെപി ദേശീയ നിര്‍വാഹകസമിതി തിരഞ്ഞെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അവസാനമായി മോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്ത്ിക്കാട്ടാനാകില്ലെന്ന ജനതാദളിന്റെ ആവിശ്യവും ബിജെപി തള്ളിയതോടെയാണ് 17 വര്‍ഷമായി തുടര്‍ന്നു വരുന്ന ഈ സംഖ്യം പിളര്‍ന്നത്.
പാര്‍ട്ടി പ്രസിഡന്റ് ശരദ് യാദവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമാണ് വാര്‍്ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ശരദ് യാദവ് എന്‍ഡിഎ ക
ണ്‍വീനര്‍ സ്ഥാനവും രാജി വെച്ചിട്ടുണ്ട്.
ഇന്ി പ്രധാനമായും എന്‍ഡിഎയില്‍ ബിജെപി, ശിവസേന, ശിരോമണി അകാലിദള്‍ എന്നീ മൂന്ന് കക്ഷികളേ ശേഷിക്കുന്നൊള്ളു.
ഇതോടെ 8 വര്‍ഷമായി ബീഹാറില്‍ തുടര്‍ന്നു വരുന്ന ജെഡിയു ബിജെപി സര്ക്കാരിനും ഇളക്കമുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബിജെപിയുടെ പിന്തുണയി്ല്ലങ്ങിലും സര്‍ക്കാര്‍ വീഴാന്‍ സാധ്യതയില്ല.