HIGHLIGHTS : ജഗതി അപകടത്തില്‍ പ്പെടുന്നതിന് മുമ്പ് തനിക്ക് ശ്രീലക്ഷ്മി
ജഗതി അപകടത്തില്‍ പ്പെടുന്നതിന് മുമ്പ് തനിക്ക് ശ്രീലക്ഷ്മി എന്നൊരു മകള്‍ കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അടുത്തകാലത്ത് ചികിത്സയിലല്‍ കഴിയുന്ന ജഗതിയെ കാണാന്‍ ശ്രീലക്ഷ്മിയും മകളും കോടതിയെ സമീപിച്ചത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
ശ്രീലക്ഷ്മി ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ വാര്‍ത്തകളില്‍ എത്തുന്നത് ചലച്ചിത്ര ലോകത്തേക്കുള്ള കാല്‍വെപ്പുമായാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി രംഗപ്രവേശം ചെയ്യു്‌നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റാഫി മെക്കാര്‍ട്ടിന്റെയും ഷാഫിയുടേയും സംവിധാന സഹായിയായിരുന്ന ഫസലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയ്യര്‍ ഇന്‍ പാകിസ്ഥാന്റെ ചിത്രീകരണം മാര്‍ച്ച് 25 ന് കൊച്ചിയില്‍ ആരംഭിക്കും.