HIGHLIGHTS : തിരു: കേരളത്തിലെ സ്വകാര സ്വശ്രയ മെഡിക്കല്‍ കോളേജ് അസോസിയേഷന്‍
തിരു: കേരളത്തിലെ സ്വകാര സ്വശ്രയ മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ നടത്തിയ വിവാദ എന്‍ട്രന്‍സ് പരീക്ഷ റദ്ധാക്കി. പരീക്ഷ മേല്‍നോട്ടസമിതിയായ ജസ്റ്റിസ്് ജെ എം ജെയിംസ് കമ്മിറ്റിയാണ് പരീക്ഷ റദ്ധാക്കാന്‍ തീരുമാനമെടുത്തത് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും ജൂണ്‍ 22 ന് നടത്തും.
കഴിഞ്ഞ മെയ് 31നാണ് 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകൡലെ 316 സീറ്റുകളിലേക്കായി പരീക്ഷ നടന്നത്.കോഴിക്കോട് ചാത്തമംഗലം എംഇഎസ് രാജാ സ്‌കൂളിലായിരുന്നു പരീക്ഷ. 1020 പേരാണ് പരീക്ഷയെഴുതിയത്.
സീറ്റ് ഉറപ്പിച്ചവര്‍ക്ക് മാനേജുമെന്റുകള്‍ പരീക്ഷയ്ക്കുമുമ്പേ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്ന് തെളിവ് സഹിതം മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 35 ശതമാനം മാനേജ്മെന്റ് സീറ്റിലേക്ക് 55 മുതല്‍ 70 ലക്ഷം രൂപവരെയാണ് തലവരി ഈടാക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടും പരീക്ഷ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സ്വാശ്രയനിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള തീവെട്ടിക്കൊള്ളയ്ക്ക് സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് പരീക്ഷയ്ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചുകള്‍ പോലീസിനെ ഉപയോഗിച്ച് തടയുകയായിരുന്നു പോലീസ് നത്തിയ ലാത്തിചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.