HIGHLIGHTS : പരപ്പനങ്ങാടി: ചേളാരി, ചെട്ടിപ്പടി റോഡ് വീതി കൂട്ടുന്നതിനും റബ്ബറൈസ് ചെയ്യുന്നതിനുമായി നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍,
പരപ്പനങ്ങാടി: ചേളാരി, ചെട്ടിപ്പടി റോഡ് വീതി കൂട്ടുന്നതിനും റബ്ബറൈസ് ചെയ്യുന്നതിനുമായി നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍, യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ, തെരുവു വിളക്കുകള്‍ ഇല്ലാത്ത റോഡില്‍ വന്മരങ്ങള് മുറിച്ചിട്ടിരിക്കുന്നു.
ഒരിടത്തും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. മുറിച്ചിട്ട മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും റോഡിലേക്കാണ്. ഇതോടെ രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര അപകടകരമായിരിക്കുകയാണ്. റോഡില്‍ പലയിടത്തും ഓവുപാലങ്ങളുടെ പ്രവര്‍ത്തി പൂര്‍ത്തിയാകാത്തതും ഇവടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
അപകടമുണ്ടാകുമ്പോള്‍ മാത്രം കണ്ണു തുറക്കുന്ന സ്ഥിരം അലംഭാവം ഈ വിഷയത്തിലും തുടരുന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

