തിരു: വീൽ ചെയറിലും ക്രച്ചസിലും ട്രോളിയിലും മാത്രം ചലിക്കാൻ കഴിയുന്നവർ കളിക്കുന്ന നാടകം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ദൂരദർശന്റെ മലയാളം ചാനൽ സംപ്രേഷണം ചെയ്യും. തിരുവനന്തപുരം ചെഷയർ ഹോമിലെ അന്തേവാസികൾ അവതരിപ്പിക്കുന്ന അഗ്നിച്ചിറക് എന്ന നാടകമാണ് ഭിന്നശേഷിയുള്ളവർക്കായുള്ള ആഗോളദിനാചരണത്തിന്റെ ഭാഗമായി സമ്പ്രേഷണം ചെയ്യുന്നത്.അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ചെറുത്തുനില്പിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന 13 കഥാപാത്രങ്ങളുള്ള നാടകം അടുത്തിടെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



