HIGHLIGHTS : തിരു: ടിവി തോമസിനെയും ഗൗരി അമ്മയേയും തെറിയഭിഷേകം
തിരു: ടിവി തോമസിനെയും ഗൗരി അമ്മയേയും തെറിയഭിഷേകം നടത്തിയതിന് സഭയില്‍ പ്രതിഷേധിക്കവെ പിസി ജോര്‍ജ്ജിന് നേരെ ചെരുപ്പൂരിക്കാണിച്ച. വിഎസ് സുനില്‍കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ചട്ടലംഘനത്തിന് പരാതി നല്‍കി. കോണ്‍ഗ്രസ് എംഎല്‍എയായ ജോസഫ് വാഴക്കനാണ് ചെരുപ്പുയര്‍ത്തികാട്ടിയത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ വിഷയത്തിന്റെ ശരിയും തെറ്റും സ്പീക്കര്‍ തീരുമാനിക്കട്ടെയെന്നും തെറ്റെങ്കില്‍ സ്പീക്കര്‍ നിര്‍ദേശിക്കുന്ന ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറാണെന്നും വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു.
ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പായി പ്രതിപക്ഷം സഭയ്ക്കകത്ത് നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സുനില്‍കുമാര്‍ ചെരുപ്പുയര്‍ത്തി കാണിച്ചത്.