HIGHLIGHTS : തിരു: കെപിസിസി
തിരു: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ചെന്നിത്തല മന്ത്രിയായല്‍ കോണ്‍ഗ്രസിലില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഇല്ലാതാകുമെന്നും അദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റായ ചെന്നിത്തല മത്സരിച്ചത് അധികാര രാഷ്ട്രീയത്തിലെത്താനാണെന്നും അത് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായും അദേഹം പറഞ്ഞു.
. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ അത് തിരുത്താവുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രിസഭയിലെത്തുന്നില്ലെങ്കില്‍ എംഎല്‍എ സ്ഥാനമോ കെപിസിസി അധ്യക്ഷസ്ഥാനമോ രാജിവെയ്ക്കാന്‍ ചെന്നിത്തല തയാറാകണം.
യുഡിഎഫിലെ ഹരിത എംഎല്‍എമാരുടെ പരസ്യപ്രതികരണത്തിന്റെ പ്രേരകശക്തി രാഷ്ട്രീയ മോഹഭംഗമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.