ചെട്ടിപ്പടി ബൈക്കപകടം: നാട്ടുകാര്‍ പരപ്പനങ്ങാടി കോഴിക്കോട് റോഡ് ഉപരോധിച്ചു

പരപ്പനങ്ങാടി:  ചെട്ടിപ്പടിയില്‍ ബൈക്ക് യാത്രക്കാരായ പിതാവും മകളും ഗട്ടറില്‍ വീണ് ശരീരത്തില്‍ ടാങ്കര്‍ലോറി കയറിമരിക്കാനിടയായ സംബവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പരപ്പനങ്ങാടി കോഴിക്കോട് റോഡുപരോധിച്ചു..
ഒരു മണിക്കോറോളം നീണ്ടു നിന്ന ഉപരോധസമരം പോലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. പോലീസ് നാട്ടുകാരുമായും ഈ ഭാഗത്ത് റോഡിന്റെ പുതക്കിപണിയല്‍ നടത്തേണ്ട കേരള റോഡ്‌സ് ആന്റ് കണ്‍സ്ട്രക്ഷന്‍ വകുപ്പിലെ എഞ്ചിന.ര്‍മാരുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം തീര്‍ന്നത്. റോഡിന്റെ പുതിക്കിപ്പണിയല്‍ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തായാക്കുമെന്ന ഉറപ്പ് ലഭിച്ചതായി് പോലീസ് അറിയിച്ചു.

പരപ്പനങ്ങാടിയ കൊടപ്പാളി മുതല്‍ ആനങ്ങാടി വരെ റോഡിന്റെ അവസ്ഥ അതിശോചനീയമാണ്. വന്‍ ഗര്‍ത്തങ്ങളാണ് റോഡില്‍ രൂപം കൊണ്ടിട്ടുളളത്
പലയിടങ്ങളിലും റോഡ് തകര്‍ന്നുകിടക്കുകയാണ്. അധികൃതരുടെ ഈ അനാസ്ഥ വിലപ്പെട്ട രണ്ടു ജീവനുകളാണ് കവര്‍ന്നെടുത്തത്.
ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് അപകടമൂണ്ടായത് അപകടസ്ഥലത്തു വച്ചു തന്നെ വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശികളായ അയ്യനാരി അബ്ദുറഹിമാന്‍ (57) മകള്‍ റോഷ്‌ന(21) എന്നിവരാണ് മരിച്ചത്.

ബൈക്ക് ലോറിക്കടിയില്‍പ്പെട്ടു; ചെട്ടിപ്പടിയില്‍ ബൈക്ക് യാത്രികരായ ഉപ്പയും മകളും മരിച്ചു

Share news
error: Content is protected !!
Scroll to Top