HIGHLIGHTS : കോഴിക്കോട് :സുര്യനെല്ലി പെണ്‍കുട്ടിക്കുനേരെ

കോഴിക്കോട് :സുര്യനെല്ലി പെണ്‍കുട്ടിക്കുനേരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ ജസ്റ്റിസ് ബസ്‌നന്തിന്റെ കരണത്ത് കേരളത്തിലെ ചുണയുള്ള പെണ്‍കുട്ടികള്‍ അടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്തന്‍. ഈ കേസില്‍ പണത്തിലധികം മറ്റുപലതും ബസന്ത് കൈപ്പറ്റിയെന്നാണ് വിഎസ് ആരോപിച്ചത്.
ബസന്തിന്റെ മരുമകള്‍ എവിടെയാണ് ജോലിചെയ്യുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടെത്തണമെന്നും വിഎസ് പറഞ്ഞു.
ബസന്ത് പറയുന്നത് അസംബന്ധമാണെന്നും ബസന്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും വിഎസ് കോഴിക്കോട്ട് മാധ്യമപ്രവകര്‍ത്തകരോട് പറഞ്ഞു.
ബസന്തിന്റെ പ്രസാതാവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് കേരളത്തിലൊട്ടാകെ ഉയരുന്നത്. ബസന്തിന്റെ ഈ പ്രസാതാവന മനുഷ്യത്വ രഹിതമാണെന്ന് പ്രശസ്ത കവിയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. കേരളത്തിനാകെ അപമാനകരമാണ് ബസന്ത്ിന്റെ വാക്കുകളെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ജസ്റ്റിസ് ബസന്ത് നീതി ദേവതയെ വ്യഭിചരിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ പറഞ്ഞു.