ചീട്ടുകളി സംഘം പോലീസ് പിടിയില്‍

പരപ്പനങ്ങാടി : പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ചീട്ടുകളി സംഘം പോലീസ് പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് ചെറമംഗലം റെയില്‍വേ ചാമ്പ്രയില്‍ ചീട്ട് കളിക്കവെയാണ് സംഘം പോലീസിന്റെ പിടിയിലായത്. കെ. മുസ്തഫ(42),അലി അക്ബര്‍(34),ഗഫൂര്‍(36), അബ്ദുള്‍ നാസര്‍(36) എന്നിവരെയാണ് പിടികൂടിയത്.

പരപ്പനങ്ങാടി എസ്‌ഐ എന്‍സി മോഹനനും സംഘവുമാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ടായിരത്തി എഴുനൂറ് രൂപയും കണ്ടെടുത്തു.

Related Articles