ചിത്ര വീണ്ടും പാടാനെത്തുന്നു മകളുടെ ഓര്‍മയക്കായ് ദുബായില്‍

മകളുടെ ഓര്‍മയ്ക്കായി ചിത്ര രൂപീകരിച്ച സ്‌നേഹനന്ദന ട്രസ്റ്റിന്റെ ധനശേഖരണാര്‍ത്ഥമാണ് ചിത്ര വീണ്ടും ദുബായില്‍ പാടാനെത്തുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ലെഷര്‍ ഹണ്ടില്‍ രാഗസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ നേതൃത്വം നല്‍കും. രജ്ഞിനി ഹരിദാസ് അവതാരികയാകുന്ന പരിപാടിയില്‍ വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസി, സുദീപ് കുമാര്‍, അന്‍വര്‍ സാദത്ത്, ശ്വേത മോഹന്‍,സുചിത്ര,കെ കുമാര്‍, നജീം അര്‍ഷാദ് എന്നിവര്‍ പങ്കെടുക്കും.

സ്‌നേഹനന്ദന ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നതും ശാരീരിക അവശതകളുളളവരുമായ കലാകാരന്‍ മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

2011 ഏപ്രില്‍ മാസത്തില്‍ ഏ ആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴാണ് ചിത്രയുടെ മകള്‍ നന്ദന സ്വിമ്മിങ് പൂള്‍ അപകടത്തില്‍ മരണപ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top